World News

ഒറ്റ ദിവസം കൊണ്ട് താരമായി ‘എഗ്ഗ് ബോയ്’; കൂടുതല്‍ മുട്ട വാങ്ങാന്‍ 40,000 ഡോളര്‍ നല്‍കി സോഷ്യല്‍ മീഡിയ

ന്യൂസീലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച സെനറ്ററെ ചീമുട്ടയെറിഞ്ഞ് കൗമാരക്കാരനായ വില്‍ കൊണോലി ഇപ്പോള്‍ ഓസ്ട്രേലിയയിലും സോഷ്യല്‍ മീഡിയയിലും താരം. ആന്റി ഫാസിസ്റ്റ് ഹീറോയായ ഈ കൗമാരക്കാരനെ ഇപ്പോള്‍ എഗ്ഗ് ബോയ് എന്നാണ് രാജ്യത്തും സോഷ്യല്‍ മീഡിയയിലും വിശേഷിപ്പിക്കപ്പെടുന്നത്.

ഇപ്പോള്‍ എഗ്ഗ് ബോയ്ക്ക് വേണ്ടി ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. മണി ഫോര്‍ എഗ്ഗ് ബോയ് എന്ന പേരിലാണ് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുള്ളത്. ഗോ ഫണ്ട് ഫോര്‍ മി എന്ന ഫണ്ടിംഗ് സൈറ്റിലൂടെയാണ് പണശേഖരണം ആരംഭിച്ചത്.

എഗ്ഗ് ബോയ്ക്ക് നിയമസഹായം തേടുന്നതിനും കൂടുതല്‍ മുട്ട വാങ്ങാനും ആണ് ഈ ഫണ്ട് ശേഖരണം നടത്തുന്നതെന്ന് സംഘാടകര്‍ പറയുന്നു. 50000 ഡോളര്‍ പിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ഇപ്പോള്‍ തന്നെ 43,603 ഡോളര്‍ ലഭിച്ച് കഴിഞ്ഞു.

സെനറ്റര്‍ ഫ്രേസര്‍ ആനിങിന് നേരെ വാര്‍ത്താസമ്മേളനത്തിനിടയിലാണ് ആക്രമണമുണ്ടായത്. ന്യൂസിലാന്റില്‍ 49 മുസ്ലീങ്ങളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ന്യായീകരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മൊബൈലില്‍ വീഡിയോ എടുത്തുകൊണ്ടിരുന്ന ആള്‍ മുട്ട സൈനറ്ററുടെ തലയിലെറിയുകയായിരുന്നു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ ഞെട്ടിയ സെനറ്റര്‍ പിന്നീട് കുട്ടിയെ അടിക്കുകയും നിലത്ത് വീഴുകയും ചെയ്യ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസിലാന്റില്‍ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതിലെ ഭീതിയെന്നായിരുന്നു ഫ്രേസര്‍ ആനിങിന്റെ പ്രതികരണം ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. മുസ്ലീം ഭീകരവാദവും അഭയാര്‍ത്ഥികളും തമ്മില്‍ കൂട്ടികെട്ടുന്നതില്‍ ഇനിയും തര്‍ക്കമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇടത് പക്ഷ ചിന്താഗതിക്കാരായ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആയുധം കയ്യില്‍ വയ്ക്കാന്‍ അനുവദിക്കുന്നതിന്റെയും, അതി ദേശീയതയുമാണ് ഇന്നത്തെ ആക്രമണത്തിന് കാരണമെന്ന പറയുന്നു എന്നാല്‍ അത് ആവര്‍ത്തിക്കുന്ന അബന്ധം മാത്രമാണെന്നും ആനിങ് പറഞ്ഞിരുന്നു.

പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. യുകെ ആഭ്യന്തര സെക്രട്ടറി ആനിങിന്റെ പ്രസ്താവന തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശിച്ചിരുന്നു. നികൃഷ്ടമായ വാക്കുകള്‍ എന്നായിരുന്നു ആസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പ്രതികരിച്ചത്. തീവ്രവാദികള്‍ ചെയ്യുന്നത് പോലെ വെറുപ്പ് പടര്‍ത്തുകയാണ് ആനിങ് ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വെള്ളിയാഴ്ച്ച ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌കില്‍ വലതുപക്ഷ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 49 ഇസ്ലാംമതവിശ്വാസികളാണ് കൊല്ലപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018