World News

‘അസ്സലാമു അലൈക്കും’ അഭിവാദ്യം ചെയ്ത്‌ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം; ഭീകരവാദി തനിക്കു മുമ്പില്‍ പേരില്ലാത്തവനെന്നും ജസീന്ത 

ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീം പള്ളികളിലെ വെടിവെപ്പിലെ പ്രതികളെ നിയമത്തിന്റെ എല്ലാ സാധ്യതകളോടെയും നേരിടുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അഡേണ്‍. പ്രതിയുടെ പേര് ഉച്ചരിക്കാന്‍ കൂട്ടാക്കാതെ ജസീന്ത അഡേണ്‍ നടത്തിയ പ്രസംഗത്തില്‍ ഭീകരവാദിയെ താന്‍ പേരില്ലാത്തവനായി കണക്കാക്കുന്നെന്നും പറഞ്ഞു.

ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ എന്തെങ്കിലും നേടാനായിരിക്കും അയാള്‍ ശ്രമിച്ചത്. പക്ഷേ, നേടിയത് കുപ്രസിദ്ധിയാണ്. അതുകൊണ്ടുതന്നെ ഞാന്‍ അയാളുടെ പേര് ഉച്ചരിക്കില്ല. എനിക്കുമുമ്പില്‍ അയാള്‍ പേരില്ലാത്തവനാണ്.

ഭീകരവാദത്തെ അപലപിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ആഡേണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിങ്ങള്‍ക്ക് സമാധാനം എന്ന അര്‍ത്ഥം വരുന്ന അസ് സലാം അലൈക്കും എന്ന അറബി ആശംസയോടെയാണ് അഡേണ്‍ പ്രസംഗം തുടങ്ങിയത്.

അയാള്‍ ഒരു ഭീകരവാദിയാണ്. കുറ്റവാളിയാണ്. തീവ്രവാദിയാണ്. പക്ഷേ, ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്കുമുമ്പില്‍ അയാള്‍ നാമമില്ലാത്തവനാണ്. നിയമത്തിന്റെ എല്ലാ പഴുതുകളുമടച്ചുള്ള ശിക്ഷയെ അയാള്‍ അഭിമുഖീകരിക്കേണ്ടിവരും.
ജസീന്ത അഡേണ്‍

വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ബ്രെന്‍ഡന്‍ റ്റാറന്റ് ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളികളില്‍ കടന്ന് വെടിയുതിര്‍ത്തത്. ഇയാള്‍ പൊലീസിന്റെ പിടിയിലാണ്.

അക്രമിക്ക് തോക്ക് കൈവശം വക്കാന്‍ നിയമ സാധുത നല്‍കിയ ന്യൂസിലാന്‍ഡിലെ തോക്ക് നിയമം ശക്തമാക്കുമെന്നും പരിഷ്‌കരിക്കുമെന്നും ജസീന്ത അഡേണ്‍ ഉറപ്പുനല്‍കി. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡില്‍ എങ്ങനെയാണ് ഓസ്‌ട്രേലിയന്‍ ഭീകരന്‍ പദ്ധതിയിട്ട അക്രമം നടത്തിയതെന്ന് അന്വേഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ ഭീകരവാദപ്രവര്‍ത്തനം നടത്തിയ വ്യക്തി ന്യൂസിലന്‍ഡുകാരനല്ല. ഇവിടെനിന്നും ഉയര്‍ന്നുവന്ന ആളുമല്ല. അയാള്‍ക്ക് അയാളുടെ പ്രത്യയശാസ്ത്രം ഇവിടെ കാണാനും കഴിയില്ല. പക്ഷേ, ഈ ആശയം ഇവിടെ ഉണ്ടായേ ഇല്ല എന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018