World News

‘ഇന്ത്യയ്ക്കുമേല്‍ ഒരാക്രമണത്തിനുകൂടി മുതിര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടി വരും’; പാകിസ്താന് മര്യാദ ക്ലാസുമായി ട്രംപ്; പരോക്ഷ മറുപടി ചൈനയ്ക്ക്

ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയ്ക്കുനേരെ ഒരു ഭീകരാക്രമണത്തിനുകൂടി മുതിര്‍ന്നാല്‍ പാകിസ്താന്റെ അവസ്ഥ അതീവ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തിനെതിരെ പാകിസ്താന്‍ സുസ്ഥിരവും ദൃഢവും മാറ്റംവരുത്താത്തതുമായ നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ജെയ്ഷ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ പ്രധാന ഭീകരവാദ സംഘടനകള്‍ക്കെതിരെ ഉറച്ചതും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കുന്ന പാകിസ്താനെയാണ് നമുക്ക് വേണ്ടത്. ഇതിലൂടെ പ്രദേശത്തെ അസ്വസ്ഥതകള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ട്രംപ് പറഞ്ഞു.

രാജ്യം ഭീകരവാദ ശ്രമങ്ങളെ തടയാന്‍ ശ്രമിക്കാതിരിക്കുകയും പാക് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ അത് പാകിസ്താനെ അതീവ ഗുരുതര സാഹചര്യത്തിലേക്ക് തള്ളിവിടും. നിലവിലെ അവസ്ഥ കൂടുതല്‍ അസ്വസ്ഥമാവുകയും ചെയ്യും. അത് ഇരുരാജ്യങ്ങള്‍ക്കും അപകടകരമാണ്.
ഡൊണാള്‍ഡ് ട്രംപ്

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷം പാകിസ്താന്‍ ഈ സംഘടനകള്‍ക്കെതിരെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്ക തുറന്നുപറഞ്ഞു. ചില ഭീകരവാദ സംഘടനകളുടെ ആസ്തി മരവിപ്പിക്കാനും ചിലരെ അറസ്റ്റ് ചെയ്യാനും പാകിസ്താന്‍ തയ്യാറായിട്ടുണ്ട്. ജെയ്ഷ മുഹമ്മദിന്റെ ചില കേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കാനും പാക് സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇതിലും കൂടുതലാണ് പാകിസ്താനില്‍നിന്നും ഉണ്ടാവേണ്ടത്. ഭീകരവാദത്തിന്റെ ഭൂതകാല മുറിവുകളെ മായ്ച്ചുകളയാന്‍ പാകിസ്താന് കഴിയണം. ഭീകരവാദികളെ അറസ്റ്റ് ചെയ്‌തെങ്കിലും മാസങ്ങള്‍ക്ക് ശേഷം അവരെയെല്ലാം കുറ്റവിമുക്തരാക്കുകയാണ് അവര്‍ ചെയ്തത്. ഭീകര സംഘടനകളുടെ നേതാക്കള്‍ക്ക് ഇപ്പോഴും ആ രാജ്യത്ത് ചുറ്റി നടക്കാനുള്ള എല്ലാ അനുമതിയും അവര്‍ നല്‍കുന്നു. ഇത് അവസാനിക്കേണ്ടതാണെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് അമേരിക്കക്കുള്ളത്. ഇന്ത്യക്കുമേല്‍ നടത്തിയ ഭീകരാക്രമണത്തിനുശേഷവും ഭീകര സംഘടനകളെ സംരക്ഷിക്കുന്ന പാക്‌ നയത്തെ അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ലോകത്ത് എന്ത് സംഭവിച്ചാലും പാകിസ്താനോടൊപ്പം നില്‍ക്കുമെന്ന് ചൈന വ്യക്തമാക്കിയത്. പാകിസ്താന്റെ പരമാധികാര സ്വാതന്ത്ര്യത്തെയും ദേശ ഭദ്രതയെയും പരിരക്ഷിക്കുമെന്നും ചൈന ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് ഭീഷണിയുമായി അമേരിക്ക എത്തിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018