World News

സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 140-ാം സ്ഥാനത്ത്, പാകിസ്താന്‍ 67മത്; 156 രാഷ്ട്രങ്ങളിലെ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്ര സഭ 

ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ (ലോക സന്തുഷ്ട രാജ്യങ്ങള്‍) ഇന്ത്യയ്ക്ക് 140 സ്ഥാനം. 156 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏറെ പുറകിലായിരിക്കുന്നത്. 2005-2008 കാലത്തെ കണക്കില്‍ നിന്ന് വളരെ പിന്നോട്ട് പോയ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നു.

ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം. ഇത് രണ്ടാം തവണയാണ് ഫിന്‍ലാന്‍ഡ് സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. രണ്ടാം സ്ഥാനത്ത് ഡെന്‍മാര്‍ക്കും മുന്നാം സ്ഥാനത്ത് നോര്‍വെയുമാണ്. സൗത്ത് സുഡാനാണ് പട്ടികയില്‍ ഏറ്റവും പുറകിലുള്ളത്.

സാമ്പത്തിക, രാഷ്ട്രീയ, സമൂഹ്യപ്രശ്‌നങ്ങളാണ് ഇന്ത്യ പട്ടികയില്‍ വളരെ പിന്നോട്ട് പോകുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ജിഡിപി, ആളോഹരി വരുമാനം, സാമൂഹിക സഹായം, ആരോഗ്യ ജീവിതം, സ്വാതന്ത്ര്യം, മഹാമനസ്‌കത, അഴിമതിയില്ലായ്മ എന്നീ കാര്യങ്ങളില്‍ വ്യക്തികളുടെ ജീവിതം എങ്ങനെ ബന്ധപ്പെടുന്നു എന്ന് നോക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൗരന്‍മാരുടെ സുരക്ഷ, കുട്ടികളുടെ ക്ഷേമം, സൗജന്യ വിദ്യാഭ്യാസം, അരോഗ്യ സഹായം എന്നീകാര്യങ്ങളില്‍ മികച്ച പ്രകടനമാണ് ഫിന്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള ആദ്യമൂന്ന് സ്ഥാനത്തുള്ള രാജ്യങ്ങളുടെ നേട്ടത്തിന് കാരണമായിരിക്കുന്നത്. നോര്‍ഡിക്‌സ്, ഡെന്‍മാര്‍ക്ക്, നോര്‍വെ, ഐസ്‌ലാന്‍ഡ്, നെതര്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്വീഡന്‍, ന്യൂസിലാന്‍ഡ്, കാനഡ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലിടം നേടിയ മുന്‍നിരക്കാര്‍.

സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 140-ാം സ്ഥാനത്ത്, പാകിസ്താന്‍ 67മത്; 156 രാഷ്ട്രങ്ങളിലെ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്ര സഭ 

ഇന്ത്യയുടെ അയല്‍ക്കാരായ തെക്കനേഷ്യന്‍ രാജ്യങ്ങളൊക്കെ തന്നെ പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. പാകിസ്താന്‍ 67, ഭൂട്ടാന്‍ 95, ബ്ലംഗ്ലാദേശ് 125, ശ്രീലങ്ക 130 എന്നിങ്ങനെയാണ് പട്ടികയിലിടം നേടിയിരിക്കുന്നത്. അമേരിക്ക പട്ടികയില്‍ 19 സ്ഥാനത്താണ് ഉള്ളത്. രാജ്യങ്ങള്‍ക്കിടയില്‍ സന്തോഷത്തിന്റെ അളവിലുള്ള വലിയ വ്യത്യാസം കുടിയേറ്റക്കാരെ ഉണ്ടാക്കുമെന്ന് പട്ടിക പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018