World News

ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു; ജനങ്ങളുടെ കൈവശമുള്ളവ സര്‍ക്കാര്‍ തിരിച്ചു വാങ്ങുന്നു; രാജ്യം തനിക്കൊപ്പം നില്‍ക്കുമെന്ന് ജസീന്ത അഡേണ്‍ 

റോയിറ്റേഴ്‌സ്‌ 
ജസീന്ത അഡേണ്‍
ജസീന്ത അഡേണ്‍

ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീം പള്ളികളിലെ വെടിവെപ്പിന് പിന്നാലെ ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ച് ജസീന്താ സര്‍ക്കാര്‍. പ്രഹരശേഷി കൂടിയ തോക്കുകളുടെയും സെമി ഓട്ടോമാറ്റിക് റൈഫിളുകളുടെയും വില്‍പന അടിയന്തരമായി നിരോധിക്കണമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അഡേണ്‍ ഉത്തരവിട്ടു.

സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ന്യൂസിലാന്‍ഡില്‍ നിരോധിക്കുകയാണ്. പ്രഹരശേഷി കൂടിയ എല്ലാ വിധ തോക്കുകളും നമ്മള്‍ നിരോധിക്കും. നിരോധനം നിലവില്‍ വരുന്നതോടുകൂടി പൊലീസിന്റെ പ്രത്യേക അനുമതിയില്ലാതെ പുതിയ തോക്കുകള്‍ വാങ്ങാന്‍ കഴിയില്ല. അത്തരത്തില്‍ തോക്ക് കൈവശം വക്കേണ്ട ആവശ്യം ജനങ്ങള്‍ക്ക് വരില്ലെന്ന് എനിക്ക് ഉറപ്പു നല്‍കാന്‍ കഴിയും.
ജസീന്ത അഡേണ്‍

നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് വന്‍തോതില്‍ തോക്ക് വിറ്റഴിക്കപ്പെടാനുള്ള സാധ്യത തടയുമെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചെന്നും ജസീന്ത അറിയിച്ചു. വൈകാതെ തന്നെ ജനങ്ങളുടെ പക്കലുള്ള തോക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍, ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ഉപയോഗിക്കപ്പെട്ട തരത്തിലുള്ള എല്ലാ തോക്കുകളും രാജ്യത്ത് നിരോധിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കനത്ത പ്രഹരശേഷിയുള്ളതും ആഘാതമുണ്ടാക്കുന്നതുമായ തോക്കുകള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന ഉപകരണങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

നിലവില്‍ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിനായി പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. തിരികെ നല്‍കുന്ന തോക്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. തോക്ക് കൈവശം വക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും തിരിച്ചേര്‍പ്പിക്കാത്തവര്‍ മൂന്നുവര്‍ഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ന്യൂസിലാന്‍ഡ് ഈ മാറ്റത്തിനൊപ്പം നില്‍ക്കും. അതിലെനിക്ക് അവിശ്വസനീയമായ ആത്മവിശ്വാസമുണ്ട്, ജസീന്ത പറയുന്നു.

അക്രമിക്ക് തോക്ക് കൈവശം വക്കാന്‍ നിയമസാധുത നല്‍കിയ ന്യൂസിലാന്‍ഡിലെ തോക്കുമായി ബന്ധപ്പെട്ട നിയമം ഭേദഗതി വരുത്തുമെന്നും പരിഷ്‌കരിക്കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്നെ സൂചിപ്പിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018