World News

‘കാളകളെ കുത്തിക്കൊല്ലല്‍ ആഘോഷം’ സ്പാനിഷ് സുപ്രീം കോടതി നിരോധിച്ചു; അവസാനിപ്പിച്ചത് 500 വര്‍ഷം പഴക്കമുള്ള ആചാരം  

സ്പെയിനിലെ കാസ്റ്റില ലി ലിയോണ്‍ മേഖലയില്‍ 500 വര്‍ഷത്തിലേറെയായി അനുഷ്ഠിച്ചുപോന്നിരുന്ന 'ടോറോ ഡേ ലാ വേഗ' കാളയോട്ടം സുപ്രീം കോടതി നിരോധിച്ചു. തെരുവുകളിലൂടെ കാളകളെ ഓടിച്ചതിന് ശേഷം കുതിരപ്പുറത്തേറിയ ആളുകള്‍ കുന്തവുമായി കാളകളെ കുത്തുകയും, മരണം ഉറപ്പാക്കുന്നത് വരെ ആക്രമിക്കുകയും ചെയ്യുന്ന ആചാരമാണ് ഇതോടെ ഇല്ലാതായത്.

അധികം പ്രായമാകാത്ത കാളകളെയാണ് ആഘോഷത്തിനായി ഉപയോഗിച്ചിരുന്നത്. കാളകളെ ഓടിച്ച ശേഷം കുതിരപ്പുറത്തേറി സംഘം ചേര്‍ന്ന് വേട്ടയാടും. കുന്തമുപയോഗിച്ച് കാളയെ കുത്തും. ഓടിയും കുത്തേറ്റും തളരുന്ന കാളയുടെ വാല്‍ ജീവനുള്ളപ്പോള്‍ തന്നെ മുറിച്ചെടുക്കും. കാളകളെ ഏറ്റവും അധികം മുറിപ്പെടുത്തുന്ന ആള്‍ക്കോ കൊലപ്പെടുത്തുന്ന ആളോ വിജയിയാകും. ആചാരത്തിന്റെ ഭാഗമായി കുന്തവും മെഡലും സമ്മാനിക്കും.  

2016ല്‍ ആഘോഷത്തിന്റെ ഭാഗമായി കാളകളെ കൊലപ്പെടുത്തന്നത് കാസ്റ്റില ലി ലിയോണ്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് ടോര്‍ഡെസില്ലസ് നഗരത്തിലൂടെ കാളകളെ കൊലപ്പെടുത്താതെയുള്ള സാധാരണ ഓട്ടം മാത്രമായിരുന്നു നടന്നത്. എന്നാല്‍ പിന്നീട് നിരോധനത്തിനെതിരെ ടോര്‍ഡെസില്ലസ് സിറ്റി കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചു.

നിരോധനം വര്‍ഷങ്ങളായി നടക്കുന്ന കാളപ്പോരെന്ന ആചാരത്തിന്റെ പൂര്‍ണ്ണത ഇല്ലാതാക്കുന്നുവെന്നായിരുന്നു കൗണ്‍സിലിന്റെ വാദം. കാളയോട്ടം വിലക്കാനാവശ്യപ്പെട്ട് 100 ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിക്കുമ്പോള്‍ മറുവശത്ത് 40,000 പേരാണ് കാളയോട്ടം കാണാനെത്തിയിരുന്നത്. ആഘോഷത്തില്‍ മരിക്കുന്നതോടെ കാളയുടെ അന്തസ് ഇല്ലാതാകുന്നില്ലെന്നും മറിച്ച് വര്‍ധിക്കുകയാണെന്നും കൗണ്‍സില്‍ വാദിച്ചു. ഇവയൊന്നും അംഗീകരിക്കാതിരുന്ന കോടതി വിലക്ക് ശരിവെയ്ക്കുകയായിരുന്നു.

മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌പെയിനിലെ പിഎസിഎംഎയുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നിരോധനം. സുപ്രീം കോടതി വിധി കാളപ്പോരിനെ എതിര്‍ത്ത് സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആദ്യ വിജയമാണെന്ന് പിഎസിഎംഎ പ്രസിഡന്റ് സില്‍വിയ ബാര്‍ക്വീറോ പറഞ്ഞു. സമാനമായ മറ്റ് കാളയോട്ടങ്ങള്‍ നിരോധിക്കാനായുള്ള പോരാട്ടം തുടരുമെന്നും സില്‍വിയ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കിരാതമായ ഈ ആഘോഷത്തിന് അവസാനം വരുന്നത്. ഇതുവരെ 100 ടൗണുകളില്‍ കാളപ്പോരുകള്‍ നിരോധിച്ചിട്ടുണ്ട്. സ്‌പെയിനില്‍ നടത്തിയ ചില സര്‍വേകള്‍ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ കാളപ്പോര് നടത്തുന്നതിന് എതിരായിരുന്നു. ഇപ്പോഴും അംഗീകരിക്കുന്ന ചെറിയ ശതമാനം പേര്‍ അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018