World News

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; യുഎന്‍ രക്ഷാസമിതിയില്‍ പുതിയ പ്രമേയവുമായി യുഎസ്; നീക്കം ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെ 

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ പുതിയ പ്രമേയവുമായി അമേരിക്ക. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിക്കേണ്ട പ്രമേയത്തിന്റെ കരട് യുഎസ് തയ്യാറാക്കിയിരിക്കുന്നത്. യുഎന്‍ സുരക്ഷാ സമിതിയിലെ അംഗങ്ങള്‍ക്ക് യുഎസ് പ്രമേയത്തിന്റെ കരട് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

യാത്രാവിലക്കും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമുള്‍പ്പെടെയുളള വിലക്കുകളാണ് മസൂദ് അസ്ഹറിനെതിരെ യുഎസ് ആവശ്യപ്പെടുന്നത്.

രണ്ടാഴ്ച മുന്‍പ് മസൂദ് അസ്ഹറിനെതിരായ പ്രമേയത്തെ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് പരാജയപ്പെടുത്തിയിരുന്നു. നാലു തവണയാണ് മസൂദ് അസ്ഹറിനെതിരായ നീക്കത്തെ ചൈന പരാജയപ്പെടുത്തിയത്.

ചൈനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയത്. മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായി കാപട്യമാണ് ചൈന നടത്തുന്നത്. മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്ന ചൈന ഇസ്ലാം ഭീകരവാദത്തെ സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന തീരുമാനം തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നാണ് ചൈനയുടെ നിലപാട്. ഉപരോധ നടപടികള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ചൈന ആവശ്യപ്പെടുന്നു. മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദി പട്ടികയില്‍ പെടുത്തുന്നതിനെ പാകിസ്താന്‍ അനുകൂലിക്കില്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് ചൈന പറയുന്നു. ഈ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ നിലപാടേ ഐക്യരാഷ്ട്ര സഭ എടുക്കാവൂ എന്നും ചൈന നിലപാട് എടുത്തു.

കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്നാണ് ജയ്‌ഷെ തലവനെതിരായ നീക്കം വീണ്ടും ഇന്ത്യ ശക്തമാക്കിയത്. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി മസൂദ് അസ്ഹറും ജയ്‌ഷെ മുഹമ്മദുമാണെന്നാണ് ഇന്ത്യയുടെ വാദം.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്താന്‍ തളളി. പാക് ബന്ധം വ്യക്തമാക്കാന്‍ തെളിവുകളില്ലെന്നാണ് വാദം. പുതിയ തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നും പാകിസ്താന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പാകിസ്താന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018