World News

യുറോപ്യന്‍ തെരഞ്ഞെടുപ്പില്‍ മലയാളത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ഐറിഷ് സ്ഥാനാര്‍ത്ഥി; സഖാവിന് വോട്ട് ചെയ്യാന്‍ കഴിയില്ലല്ലോ എന്ന സങ്കടവുമായി മലയാളികള്‍ 

ലോകത്ത് എല്ലായിടത്തും മലയാളിയുടെ സാന്നിധ്യമുണ്ടെന്ന് പൊതുവെ മലയാളികള്‍ സ്വല്‍പ്പം അഹങ്കാരത്തോടെ പറഞ്ഞ് നടക്കുന്ന കാര്യമാണ്. എന്നാല്‍ വെറും സാന്നിധ്യം മാത്രമല്ല യൂറോപ്പ്യന്‍ തെരഞ്ഞെടുപ്പില്‍ ശക്തിയായ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗമാണ് മലയാളികള്‍ എന്ന് തെളിയിക്കുകയാണ് ഐലീഷ് റയാന്‍ എന്ന ഐറീഷ് സ്ഥാനാര്‍ത്ഥിയുടെ മലയാളത്തിലുള്ള തെരഞ്ഞെടുപ്പ് പോസ്റ്റര്‍.

ഐര്‍ലെന്റിലെ ഡബ്ലിനില്‍ നിന്ന് ‘വര്‍ക്കേഴ്‌സ് പാര്‍ട്ടി’ പ്രതിനിധിയായായാണ് ഐലീഷ് റയാന്‍ യുറോപ്യന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. താന്‍ മത്സരിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ മലയാള ഭാഷയില്‍ അറിയിച്ച അവര്‍, തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന മലയാളത്തിലുള്ള പോസ്റ്ററും ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തിനായി രജിസ്റ്റട്രേഷന്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ച ഐലീഷ് തനിക്കുവേണ്ടി പോസ്റ്റര്‍ തയ്യാറാക്കിയ സുഹൃത്തുക്കള്‍ക്ക് നന്ദിയും രേഖപ്പെടുത്തി.

ജയിച്ചാല്‍ ചെയ്യാന്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ ഐലീഷ്, പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ നിലക്കൊള്ളുമെന്ന് അറിയിച്ച അവര്‍ പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നത് തടയുമെന്ന് പറയുന്നു. യുറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന സൈനികവല്‍ക്കരണത്തിനെതിരെ തന്റെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ശരിയായ രീതിയില്‍ കാല താമസമില്ലാതെ വിസയും മറ്റ് സേവനങ്ങളും ലഭ്യമാക്കുക, ന്യായമായ ഭവനതാമസ സൗകര്യങ്ങളടക്കം ചൂഷണ രഹിതമായ ഒരു ജീവിതം നയിക്കുന്നതിന് പ്രവാസികള്‍ക്ക് വേണ്ടി ഡബ്ലിനില്‍ നാളിതുവരേയും നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ പോസ്റ്ററില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ ഒട്ടേറെ മലയാളി അക്കൗണ്ടില്‍ നിന്ന് ഐലീഷിന് ആശംസയും കമ്മന്റുകളും എത്തുന്നുണ്ട്. പലരും വോട്ട് ചെയ്യാന്‍ സാധിക്കില്ലല്ലോ എന്ന സങ്കടവും രേഖപ്പെടുത്തിയിട്ടുണ്ട്.

2019 മെയ് 23, 26 ദിവസങ്ങളിലാണ് യുറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 751 അംഗങ്ങളാണ് പാര്‍മെന്റില്‍ ഉള്ളത്. യൂറോപ്യന്‍ യൂണിയില്‍ നിന്നുള്ള 28 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മത്സരിക്കാന്‍ കഴിയുക.

ഐര്‍ലന്റിലെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമാണ് ഡബ്ലിന്‍. 2011 ലെ യുഎന്‍ കണക്കുപ്രകാരം 5.28 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ഐര്‍ലന്റിലെ ആരോഗ്യമേഖയിലടക്കം ഒട്ടേറെ മേഖലയില്‍ മലയാളികള്‍ ജോലിചെയ്യുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018