World News

മല്യയുടെ അപ്പീലില്‍ കഴമ്പില്ലെന്ന് ലണ്ടനിലെ കോടതി; ഇന്ത്യക്ക് കൈമാറരുതെന്ന അപേക്ഷ തള്ളി 

ഫെബ്രുവരിയിലാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി വിധി ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്. സുപ്രീം കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരമുണ്ട്.

9000 കോടി രൂപയുടെ വായ്പാ കുടിശ്ശിക വരുത്തി, ബാങ്കുകളെ കബളിപ്പിച്ച് യുകെയിലേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യക്ക് കൈമാറരുതെന്ന മല്യയുടെ ഹര്‍ജി ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് അംഗീകരിച്ചതിനെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരമുണ്ട്. ഫെബ്രുവരിയിലാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി വിധി ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യം, ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് നിയമ ലംഘനം എന്നീ കുറ്റങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ചുമത്തിയ കേസുകളില്‍ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നല്‍കണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നല്‍കിയ ഹര്‍ജിയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളിയത്.

ജനുവരിയില്‍ മുംബൈയിലെ അഴിമതി വിരുദ്ധ കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയെ തുടര്‍ന്ന് 2018ലെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരമായിരുന്നു നടപടി. ഈ നിയമം ചുമത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യ പ്രമുഖ വ്യവസായിയാണ് വിജയ് മല്യ. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. തുക തിരിച്ചടയ്ക്കാന്‍ തയാറാകാതെ 2016 മാര്‍ച്ചിലാണ് മല്യ രാജ്യംവിട്ടത്. പിന്നീട് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റുചെയ്ത മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018