World News

‘പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ ബിജെപിയെ ഭയന്ന് ചര്‍ച്ചയ്ക്ക് സാധ്യതയില്ല’; മോഡി വീണ്ടും ജയിച്ചാല്‍ ഒത്തുതീര്‍പ്പിന് സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍ 

പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും അധികാരത്തില്‍ വരുകയാണെങ്കില്‍ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് കരുതുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷമാണ് അധികാരത്തില്‍ വരുന്നതെങ്കില്‍, ബിജെപിയെ ഭയന്ന് കശ്മീര്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

ഒരുപക്ഷെ വലതുപക്ഷ പാര്‍ട്ടിയായ ബിജെപി അധികാരത്തില്‍ വരുകയാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടായേക്കാം.
ഇമ്രാന്‍ ഖാന്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും വ്യാപകമായാണ് മുസ്ലിങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതുപോലുള്ള കാര്യങ്ങള്‍ താന്‍ ഒരിക്കലും പ്രതിക്ഷിച്ചതല്ലെന്നും മുസ്ലിം സ്വത്വത്തിനു നേരെ അക്രമം ഉണ്ടായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ദേശീയ ബോധത്തെ ഉപയോഗിച്ചും, ഭയം ജനിപ്പിച്ചുമാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. പതിറ്റാണ്ടുകളായി കശ്മീര്‍ ജനതയ്ക്ക് നല്‍കിവരുന്ന പ്രത്യേക അവകാശം എടുത്തുകളയുമെന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചു. ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. അത് വെറും തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. കശ്മീര്‍ രാഷ്ട്രീയ പ്രശ്‌നമാണ്. അതിന് സൈനിക പരിഹാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-പാകിസ്താന്‍ ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുപോകാനുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യയില്‍ ആര് അധികാരത്തില്‍ വന്നാലും തയ്യാറാണെന്ന് പാകിസ്താന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവത് ചൗധരി ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രശ്‌നപരിഹാര നടപടികള്‍ മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് പാകിസ്താനി നേതാക്കള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018